Sunday, August 2, 2026
Kerala News

പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവ ചത്തു

പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവ ചത്തു


വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചു പോയ ദൗത്യസംഘമാണ് പിലാക്കാവ് ഭാഗത്ത് കടുവയുടെ ജഡം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

കാടിനുളളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്താണ് കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ കടുവ അവശനിലയിലായിരുന്നു. മയക്കുവെടി വയ്ക്കാനുളള ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും കടുവ ചത്തിരുന്നു. 

കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് ചത്തതെന്നാണ് സംശയം. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നു തന്നെ നടത്തും.


Related News

Comments

No comments yet. Be the first to comment!

Leave a Comment