കോഴിക്കോട് കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു. വയനാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ നാലുപേരാണ് പയ്യോളിയില്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനടയില്‍ തിരയില്‍പ്പെട്ട് മരിച്ചത്. കല്‍പ്പറ്റ സ്വദേശികളായ അനീസ, വിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വയനാട്ടില്‍ നിന്നും 26 അംഗ സംഘമാണ് വിനോദസഞ്ചാരത്തിനായി ഇവിടേക്ക് എത്തിയത്. ഇവരില്‍ അഞ്ചുപേരാണ് വൈകിട്ടോടെ അപകടത്തില്‍പ്പെട്ടത്. തിരയില്‍ അകപ്പെട്ട മൂന്ന് പേരെ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മരിച്ച ഫൈസലിനെയായിരുന്നു തിരച്ചില്‍ സംഘം ഏറ്റവും ഒടുവില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഫൈസലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
Comments
No comments yet. Be the first to comment!
Leave a Comment