വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ എകെ ശശീന്ദ്രനെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. റോഡില്‍ കുത്തിയിരുന്ന് പ്രദേശപ്രവാസികള്‍ പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു.
വന്‍ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിക്ക് രാധയുടെ വീട് സന്ദര്‍ശിക്കാന്‍ സാധിച്ചത്. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം മടങ്ങി. രാധയുടെ മകന്‍ അനിലിന് താത്കാലിക നിയമന ഉത്തരവ് കൈമാറിയാണ് മന്ത്രി മടങ്ങിയത്.
രാധ കൊല്ലപ്പെട്ടത് കാട്ടില്‍ വെച്ചാണ്, പ്രദേശത്തെ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്ന മന്ത്രിയുടെ രണ്ട് പ്രസ്താവനകളും പില്‍ വലിക്കണം, കടുവയെ വെടിവെച്ച് കൊല്ലണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
അതേസമയം, പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment