Sunday, August 2, 2026
Kerala News

സംസ്ഥാനത്ത് മദ്യ വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍; പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെ വില വര്‍ധന

 സംസ്ഥാനത്ത് മദ്യ വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍; പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെ വില വര്‍ധന



സംസ്ഥാനത്ത് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മദ്യത്തിന് ശരാശരി 10 ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. മദ്യ നിര്‍മ്മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. സ്പിരിറ്റ് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്റെ ഉത്പാദന ചിലവ് കൂടിയെന്ന് കാണിച്ചാണ് കമ്പനികള്‍ വില വര്‍ധിപ്പിക്കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുകയായിരുന്നു. 

മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന സര്‍ക്കാര്‍ നിലപാട് ബവ് കോ ബോര്‍ഡും അംഗീകരിച്ചതോടെയാണ് വില വര്‍ധനവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. നാളെ മുതലായിരിക്കും വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. 

പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്. 10 രൂപ മുതല്‍ 50 രൂപ വരെ വില വര്‍ധിക്കും. 1500 രൂപയ്ക്ക് മുകളിലുള്ള ബ്രാന്‍ഡഡ് വിദേശ മദ്യത്തിന് 100 രൂപയ്ക്ക് മുകളില്‍ വര്‍ധനവ് ഉണ്ടാകും. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വില വര്‍ധിക്കുന്നത്. ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന ജവാന്‍ റമ്മിനും വില കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാന്‍ മദ്യത്തിന് 650 രൂപയായി.




Related News

Comments

No comments yet. Be the first to comment!

Leave a Comment