Sunday, August 2, 2026
Kerala News

വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം; ആര്‍ആര്‍ടി അംഗത്തിന് പരിക്കേറ്റു

 വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം; ആര്‍ആര്‍ടി അംഗത്തിന് പരിക്കേറ്റു


വയനാട്ടില്‍ രാധ എന്ന യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ ദൃത്യസംഘത്തേയും ആക്രമിച്ചു. കടുവയുടെ ആക്രമത്തില്‍ ദൃത്യസംഘത്തിലെ ആര്‍ ആര്‍ടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആര്‍ ആര്‍ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്.

ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല. ജയസൂര്യയുടെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിലായിരുന്നു ജയസൂര്യ ഉണ്ടായിരുന്നത്. 

സ്ത്രീയെ ആക്രമിച്ച കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയതാണ് ദൗത്യസംഘം. ഉള്‍ക്കാട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. 8 പേര്‍ അടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. 


Related News

Comments

No comments yet. Be the first to comment!

Leave a Comment