Sunday, August 2, 2026
Kerala News

ഓട്ടോറിക്ഷയില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ എട്ടിന്റെ പണി; മീറ്ററിടാത്തവര്‍ യാത്ര സൗജന്യമെന്ന് സ്റ്റിക്കര്‍ പതിക്കാര്‍ നിര്‍ദ്ദേശം

  ഓട്ടോറിക്ഷയില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ എട്ടിന്റെ പണി; മീറ്ററിടാത്തവര്‍ യാത്ര സൗജന്യമെന്ന് സ്റ്റിക്കര്‍ പതിക്കാര്‍ നിര്‍ദ്ദേശം


മീറ്റര്‍ ഉണ്ടായിട്ടും ഓട്ടോറിക്ഷകളില്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്ത സംസ്ഥാനത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു. മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷയില്‍ പതിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കാനാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്നയോഗത്തില്‍ പ്രസ്തുത തീരുമാനം കൈക്കൊണ്ടതായാണ് ലഭിക്കുന്ന വിവരം. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയേക്കും.

ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയില്‍ ഈ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനമായിരിക്കുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് മീറ്റര്‍ ഉണ്ടായിട്ടും അത് പ്രവര്‍ത്തിക്കാതെ യാത്ര നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ വലിയ രീതിയിലുള്ള പരാതികളാണ് ഉയര്‍ന്നു വരുന്നത്. ഈ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം എന്ന നിലയ്ക്ക് ഇത്തരത്തില്‍ ഒരു  ഒരു പരിഷ്‌കാരം നടപ്പിലാക്കാന്‍ പോകുന്നത്. 

ഫെബ്രുവരി ഒന്ന് മുതല്‍ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാ?ഗരാജു അറിയിച്ചു. ബസ് ഡ്രൈവര്‍മാര്‍, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നല്‍കുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിര്‍ദേശവും യോഗം ശുപാര്‍ശ ചെയ്തതായാണ് ലഭിക്കുന്ന വിവരം. 



Related News

Comments

No comments yet. Be the first to comment!

Leave a Comment