Sunday, August 2, 2026
Kerala News

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പതറുന്നു? ഇനിയെന്ത്?

 മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പതറുന്നു?  ഇനിയെന്ത്?



മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി കേരള സര്‍ക്കാര്‍. വഖഫ് കേന്ദ്ര നിയമമായതിനാല്‍ അവിടെ കമീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോയെന്നാണ് ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് ചോദിച്ചത്. ജുഡീഷ്യല്‍ കമീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചാണ്  ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാര്‍ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 

സര്‍ക്കാരിന്റെ നടപടി ആരുടെ കണ്ണില്‍പൊടിയിടാനാണെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മുനമ്പം ജുഡീഷ്യല്‍ കമീഷന്റെ അന്വേഷണ പരിധി അറിയിക്കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നേരത്തെ 104 ഏക്കറോളം ഭൂമി വഖഫ് ആണെന്ന് സിവില്‍ കോടതി കണ്ടെത്തിയിരുന്നു. അതില്‍ വീണ്ടും കമ്മിഷനെ വച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എങ്ങനെ സാധിക്കും എന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. എന്നാല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷന്‍ പരിശോധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. മനസിരുത്തിയാണോ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചതെന്ന് സംശയമുണ്ടെന്നും കമ്മീഷന്റെ പരിശോധനാ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. 

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ അധികാര പരിധി ഏത് വരെയുണ്ട്, കമ്മിഷനെ നിയമിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്നതിലടക്കം ബുധനാഴ്ച്ച മറുപടി നല്‍കണം.  വഖഫിന്റേതെന്ന് കണ്ടെത്തിയ ഭൂമിയിലുള്‍പ്പെടെ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുകയും കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വ്യക്തത വരുത്താത്തതിലുമാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണോ കേന്ദ്രമാണോ എന്നതിലും വ്യക്തത വേണം. 










Related News

Comments

No comments yet. Be the first to comment!

Leave a Comment