Sunday, August 2, 2026
Kerala News

സംസ്ഥാനത്ത് വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, നിലപാട് തിരുത്താന്‍ തയ്യാറാകണം: വിഡി സതീശന്‍

സംസ്ഥാനത്ത് വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, നിലപാട് തിരുത്താന്‍ തയ്യാറാകണം:  വിഡി സതീശന്‍



വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ സ്ഥിതിയിലാണെന്നും എന്നാല്‍ അതില്‍ യാതൊരു നടപടിയും എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. സര്‍ക്കാര്‍ ഇതില്‍ പരിഹാരം കാണാന്‍ തയ്യാറാകണം എന്നും മാധ്യമങ്ങളോട് സംസാരിക്കവെ വിഡി സതീശന്‍ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പരമ്പരാഗതമായി ചെയ്യുന്ന സംവിധാനങ്ങള്‍ പോലും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. 

വന്യജീവി ആക്രമണത്തില്‍ അയ്യായിരം കന്നുകാലികളാണ് ചത്തൊടുങ്ങിയത്. മനുഷ്യന്റ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യില്ലെന്ന നിലപാട് തിരുത്താന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം എന്നും വിഡി സതീശന്‍ പറഞ്ഞു. 

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. 







Related News

Comments

No comments yet. Be the first to comment!

Leave a Comment