Sunday, August 2, 2026
Kerala News

കടുവ ആക്രമണത്തില്‍ മന്ത്രി കേളുവിനെതിരെ ജനങ്ങളുടെ പ്രതിഷേധം; കടുവയെ കൊല്ലാന്‍ തീരുമാനം, രാധയുടെ കുടുംബത്തിന് ധനസഹായം

 കടുവ ആക്രമണത്തില്‍ മന്ത്രി കേളുവിനെതിരെ ജനങ്ങളുടെ പ്രതിഷേധം; കടുവയെ കൊല്ലാന്‍ തീരുമാനം, രാധയുടെ കുടുംബത്തിന് ധനസഹായം



മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി കെ ആര്‍ കേളുവിനെതിരെ ശക്തമായ ജനരോഷം. സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴായിരുന്നു മന്ത്രിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്. വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശാശ്വതമായ നടപടി വേണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തിയത്. 

പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ഉടനടി നടപടി സ്വീകരിക്കും എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കിയതായും ഇന്ന് തന്നെ കൊല്ലുമെന്നും മന്ത്രി ഒ.ആര്‍ കേളു പറഞ്ഞത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. നരഭോജി കടുവയാണ് ആക്രമിച്ചത്.നാളെ മുതല്‍ ആളുകള്‍ക്ക് ജോലിക്ക് പോകേണ്ടതാണ്.അതിനാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതിനായി ആര്‍ആര്‍ടി ടീമിനെ നിയോഗിക്കും.ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യം നല്‍കുന്നത്. അതിനായി കാവല്‍ ഏര്‍പ്പെടുത്തും എന്നും മന്ത്രി അറിയിച്ചു. 

ഇതിനു പുറമെ മരിച്ച രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കുടുംബത്തിന് ധനസഹായമായി നിലവിലുള്ള മാനദണ്ഡപ്രകാരം 10 ലക്ഷവും അതിന് പുറമെ ഒരു ലക്ഷവും ചേര്‍ത്ത് 11 ലക്ഷം നഷ്ടപരിഹാരം നല്‍കും. ഇതില്‍ അ!ഞ്ചു ലക്ഷം ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു പറഞ്ഞു.

പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായ്. മൃതദേഹം ഭക്ഷിച്ച് വലിച്ചിഴച്ച നിലയിലാണ് കണ്ടെത്തിയത്. മാവോയിസ്റ്റുകളെ തിരഞ്ഞുപോയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് കടുവയുടെ ആക്രമണത്തില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെ ആളാണ് രാധ.


Related News

Comments

No comments yet. Be the first to comment!

Leave a Comment