Sunday, August 2, 2026
Kerala News

തുടരെ വന്യജീവി ആക്രമണം: മൃഗങ്ങള്‍ കാടിറങ്ങുന്നതോ... മനുഷ്യന്‍ കാട് കയറുന്നതോ; വയനാട്ടില്‍ പുലിയൂടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വനംവകുപ്പ് വാച്ചറുടെ ഭാര്യ

തുടരെ വന്യജീവി ആക്രമണം: മൃഗങ്ങള്‍ കാടിറങ്ങുന്നതോ... മനുഷ്യന്‍ കാട് കയറുന്നതോ; വയനാട്ടില്‍ പുലിയൂടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വനംവകുപ്പ് വാച്ചറുടെ ഭാര്യ


കൊച്ചി: വന്യജീവി ആക്രമങ്ങളും അതേ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായാണ് സമീപകാലത്തെ അനുഭവം. ഓരോ ദിവസവും വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വാര്‍ത്തകള്‍ ഉണ്ടാകും. വന്യജീവി ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നതില്‍ ഒരറ്റത്ത് മലയോരമേഖലയിലും ചിലമതവിഭാഗങ്ങളില്‍ വലിയ പ്രക്ഷോഭം ഉയരുമ്പോള്‍ സര്‍ക്കാരും വനംവകുപ്പും നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നതാണ് കാഴ്ച്ച.

വന്യജീവി ആക്രമണത്തില്‍ വനം വകുപ്പിന് വ്യത്യസ്തമായ അഭിപ്രായമാണ്. അവര്‍ പ്രാധാന്യം നല്‍കുന്നതും പ്രവര്‍ത്തിക്കുന്നതും വനത്തിനും വന്യജീവികള്‍ക്കും വേണ്ടിയാണ്. ഇതുകഴിഞ്ഞേ വനംവകുപ്പിന് മുന്നില്‍ മനുഷ്യരുള്ളു. ഓരോ ആക്രണം ഉണ്ടാകുമ്പോഴും രോഷാകുലരായ ജനം വനംവകുപ്പ് ഓഫീസും ഉദ്യോഗസ്ഥരേയും ഉപരോധിക്കുന്നതും ഒരുപടി കടന്ന് കൈയ്യേറ്റം ചെയ്യുന്നതുമൊക്കെ പിന്നിലെ കാരണവും ഇതാണ്.

അടുത്തിടെ വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത് വന്യജീവി ആക്രമണം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മനുഷ്യന്‍ കാടുകയറുന്നതിനാലാണ് എന്നാണ്. കുടിയേറ്റത്തിനും വിനോദത്തിനുമായി കാട്ടിലേക്ക് മനുഷ്യന്‍ കയറി കയറി ഇന്ന് കാടിന്റെ വിസ്തൃതി കുറഞ്ഞു. കാടുവെട്ടിത്തെളിച്ച് റോഡുകളും ടൗണ്‍ഷിപ്പുകളും വന്നു. ഇതിലുണ്ടായിരുന്ന ജീവജാലങ്ങളുടെ അവാസവ്യവസ്ഥ നാലിലൊന്നായി കുറഞ്ഞു. പിന്നെങ്ങനെ മൃഗങ്ങള്‍ കാടിറങ്ങാതിരിക്കും എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.

കാടുകയറുന്ന മനുഷ്യര്‍ക്ക് മുന്നില്‍ വന്യമൃഗങ്ങള്‍ വന്നുപെടുമ്പോള്‍ ആനയും കാട്ടുപൊത്തുമൊക്കെ ജനവാസമേഖലയില്‍ ഇറങ്ങി എന്നാണ് വാര്‍ത്തകള്‍ വരുന്നത്. അവരുടെ അവസാവ്യവസ്ഥയിലേക്കാണ് മനുഷ്യന്‍ അധിക്രമിച്ച് കയറിയത്. മാത്രമല്ല ആനയുള്‍പ്പടെയുള്ള മൃഗങ്ങള്‍ ആക്രമിക്കുന്നത് അവരെ പ്രകോപിപ്പിക്കുന്നതുകൊണ്ടാണെന്നുമാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.

ഉദ്യോഗസ്ഥര്‍ ഇങ്ങനെ വന്യമൃഗങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതിനിടെയാണ് വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട ദാരുണ സംഭവവും ഉണ്ടായത്. പഞ്ചാരക്കൊല്ലി വനമേഖലയിലാണ് സംഭവം. ആദിവാസി സ്ത്രീയായ രാധയാണ് മരിച്ചത്. വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവ് അച്ചപ്പന്‍ വനംവകുപ്പ് വാച്ചറാണ്. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാപ്പിത്തോട്ടം. ഇവടെ പതിവായി കടുവ സാന്നിധ്യമുള്ളതാണ്.

പ്രദേശത്ത് കടുവയെ പതിവായി കാണാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ രാത്രി 7.20 ഓടെ അംഗനവാടിക്ക് സമീപം പ്രദേശ വാസികള്‍ കടുവയെ കണ്ടിരുന്നു. റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മാനന്തവാടി, ബത്തേരി റേഞ്ചുകളിലെ 130 വനപാലകര്‍ കടുവയ്ക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. തെര്‍മല്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ചാണ് പരിശോധന.



Related News

Comments

No comments yet. Be the first to comment!

Leave a Comment