Sunday, August 2, 2026
Kerala News

ഇന്ത്യ ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയാകുമെന്ന് പി എസ് ശ്രീധരന്‍പിള്ള

 ഇന്ത്യ ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയാകുമെന്ന് പി എസ് ശ്രീധരന്‍പിള്ള

കൊച്ചി: ഇന്ത്യ ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായി മാറാന്‍ ഇനി അധിക സമയമില്ലന്ന്  ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. റെയില്‍വെ കോണ്‍ട്രാക്ടര്‍മാരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ റെയില്‍വെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ 16ാം ദേശീയ സമ്മേളനം ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ സ്വപ്നം  ഇന്ത്യ 2047 ഓടെ ലോകത്തെ ആദ്യ ഒന്നോ രണ്ടോ പ്രമുഖ സാമ്പത്തിക ശക്തിയായി മാറണമെന്നാണ്. ഇതിനായുള്ള കുതിപ്പിലാണ് ഇന്ത്യ. വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ചൈനയെ വരെ ഇന്ത്യ പിന്നിലാക്കിയെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.


സംഘടനയുടെ ദേശീയ പ്രസിഡന്റ് അശോക്  കുമാര്‍ പാഠക് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍ മേഖനാനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റുമാരായ അലക്‌സ് പി സിറിയക്, കൃഷ്ണകുമാര്‍, മഹേഷ് കുമാര്‍ സന്റനി, എച്ച് എസ് പ്രസാദ്, മുഷ്‌റൂര്‍ ശൗള്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ത്യയിലെ വിവിധ സോണുകളില്‍ നിന്നുള്ള 7 സീനിയര്‍ കരാറുകാരെ ചടങ്ങില്‍ ആദരിച്ചു. കേരളത്തിലെ  റെയില്‍വേ വികസനത്തെ സംബന്ധിച്ചുള്ള പ്രത്യേക സെഷനും ഉണ്ടായിരുന്നു.

ഇന്ത്യന്‍ റെയ്ല്‍വെയിലെ 17 സോണുകളിലും കമ്മിറ്റികളുള്ള കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള റെയ്ല്‍വെ കരാറുകാര്‍ ഉള്‍പ്പെടുന്ന സംഘടനയാണ് ഇന്ത്യന്‍ റെയില്‍വെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍.



Related News

Comments

No comments yet. Be the first to comment!

Leave a Comment