വിവാദമായ ബ്രൂവറി പദ്ധതിയെക്കുറിച്ച് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുടിവെള്ളം മുടക്കി വികസനം ആവശ്യമില്ല. ഞങ്ങള്‍ വികസന വിരുദ്ധരല്ല എന്നും അദേഹം പറഞ്ഞു. എന്തു തരത്തിലുള്ള വികസനവും ഉണ്ടാകുന്നത് കുടിവെള്ളം നശിപ്പിച്ചായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളം ഉറപ്പാക്കിയതിന് ശേഷം മാത്രമേ വികസനം സാധ്യമാകൂ. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം, ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐ മൗനം പാലിച്ചിട്ടില്ല. കുടിവെള്ളം മുടക്കിയിട്ട് വികസനം വരുന്നത് സാധ്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വെച്ച് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment