Sunday, August 2, 2026
Kerala News

കേരളത്തിലെ ആരോഗ്യ സംവിധാനം രാജ്യത്തിന് മാതൃകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കഴിഞ്ഞ വര്‍ഷവും കോവിഡ് മരണത്തില്‍ ഒന്നാമത് കേരളം

കേരളത്തിലെ ആരോഗ്യ സംവിധാനം രാജ്യത്തിന് മാതൃകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കഴിഞ്ഞ വര്‍ഷവും കോവിഡ് മരണത്തില്‍ ഒന്നാമത് കേരളം


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ സംവിധാനം രാജ്യത്ത് തന്നെ ഒന്നാമതാണെന്ന് കഴിഞ്ഞ ദിവസവും ആരോഗ്യ മന്ത്രി വീമ്പ് പറഞ്ഞതിന് പിന്നാലെ പുറത്തുവന്ന കോവിഡ് മരണ കണക്കിലും കേരളം രാജ്യത്ത് ഒന്നാമത്. 2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

66 പേരാണ് കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടി പറയുന്നത്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 39 പേരാണ് മരിച്ചത്. അതായത് കേരളവുമായി 27 മരണത്തിന്റെ വ്യത്യാസം. തൊട്ട് താഴെയുള്ള മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ മുപ്പതിലധികം പേര്‍ മരിച്ചതായുമാണ് കണക്ക്.

കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 5597 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നുമില്ല. 2023 നവംബറില്‍ സ്ഥിരീകരിച്ച ജെ.എന്‍. 1 എന്ന വകഭേദമാണ് ഇപ്പോഴുള്ളത്. നിര്‍ബന്ധമല്ലാത്തതിനാല്‍ സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ കുറഞ്ഞിട്ടുണ്ട്. പനിക്കൊപ്പം ശ്വാസതടസമോ മറ്റ് ഗുരുതരരോഗങ്ങളോ ഉള്ളവരോട് മാത്രമാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നത്.

വാക്സിനേഷനിലൂടെ കോവിഡ് വൈറസിനെതിരായ പ്രതിരോധശേഷി ഉയര്‍ന്നതിനാല്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. 2023-ല്‍ സംസ്ഥാനത്ത് 87,242 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 516 പേര്‍ മരിക്കുകയുംചെയ്തു. 2022-ല്‍ 15,83,884 പേര്‍ക്ക് രോഗം ബാധിക്കുകയും 24,114 പേര്‍ മരിക്കുകയുംചെയ്തിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment