തിരുവനന്തപുരം: പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ വന്‍ അഴിച്ചു പണി വന്നേക്കും. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ.സുധാകരനെ നീക്കിയേക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
നേതൃമാറ്റം ആവശ്യമാണോയെന്നും നിലനവിലെ നേതൃത്വമായി മുന്നോട്ടുപോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ശക്തമായ പ്രകടനം നടത്താന്‍ കഴിയുമോ എന്നുമാണ് ദീപാദാസ് മുന്‍ഷി നേതാക്കളോട് ചോദിച്ചിരിക്കുന്നത്. വി.ഡി. സതീശനെയും മറ്റ് നേതാക്കളെയും ദീപദാസ് മുന്‍ഷി ഒറ്റയ്‌ക്കൊറ്റയ്ക്കായി കാണും. തുടര്‍ന്നാകും അന്തിമ തീരുമാനം ഉണ്ടാകുക.
ഇന്നലെ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ പൂര്‍ണമായ ഐക്യത്തോടെ പെരുമാറണമെന്ന് സന്ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ സംയുക്ത വാര്‍ത്താ സമ്മേളനം ഉള്‍പ്പെടെ നടത്താന്‍ കഴിഞ്ഞിരുന്നില്ല. എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തില്‍ പരിക്കേറ്റതിനാലാണ് വാര്‍ത്താ സമ്മേളനം മാറ്റിവെച്ചത് എന്നായിരുന്നു വിശദീകരണം. എന്നാല്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് അവസാന നിമിഷം വാര്‍ത്താസമ്മേളനം മാറ്റാന്‍ കാരണമെന്ന് സൂചന.
Kerala
News
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റുന്നു: ഭിന്നത തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാന്‍ സാധ്യത: അഭിപ്രായം തേടി എ.ഐ.സി.സി
Comments
No comments yet. Be the first to comment!
Leave a Comment