Sunday, August 2, 2026
Kerala News

രാഷ്ട്രീയ വിവാദങ്ങള്‍പോലും വഴിമാറിയ ഹണി റോസിന്റെ വസ്ത്രധാരണ ചര്‍ച്ച: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ; അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതി കയറിയിറങ്ങുന്നവരുടെ എണ്ണം കൂടുന്നു

രാഷ്ട്രീയ വിവാദങ്ങള്‍പോലും വഴിമാറിയ ഹണി റോസിന്റെ വസ്ത്രധാരണ ചര്‍ച്ച: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ; അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതി കയറിയിറങ്ങുന്നവരുടെ എണ്ണം കൂടുന്നു



കൊച്ചി: രാഷ്ട്രീയ സംഭവവികാസങ്ങളൊക്കെ ചുടേറിയ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും അരങ്ങ് തീര്‍ത്ത കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ച നീങ്ങുന്നത് ഹണി റോസും അവരെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളിലുമാണ്. ലൈംഗീക ചുവയോടെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇതിന് പിന്നാലെ ഹണി റോസിനേയും ബോച്ചെയേയും അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായി. ഒടുവില്‍ ഹണി റോസിന്റെ വസ്തധാരണത്തില്‍ വരെ എത്തി നില്‍ക്കുകയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

ഇതിനിടെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരേയും പരാതി നല്‍കിയിരിക്കുകയാണ് ഹണി റോസ്. സ്ത്രീക്കുവേണ്ടി താന്‍ നടത്തുന്ന പോരാട്ടത്തെ രാഹുല്‍ ഈശ്വര്‍ നടത്തിയ പ്രസ്താവന ദുര്‍ബലപ്പെടുത്തുന്നതാണെന്നായിരുന്നു ഹണിയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസിന് നല്‍കിയ പരാതിയില്‍ പക്ഷെ പോലീസ് കേസ് എടുത്തിട്ടില്ല. എങ്കിലും അറസ്റ്റ് ഭയന്ന് മുന്‍കരുതല്‍ എന്നവണ്ണം മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.  

കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണെന്നാണ് വിവരം. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും രാഹുല്‍ ഈശ്വര്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്നാണ് ഹണി നല്‍കിയ പരാതിയിലുള്ളത്. എന്നാല്‍ രാഹുല്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയില്‍ പ്രസ്താവന നടത്തിയതായുള്ള പരാതി ഹണിക്കുമില്ല. ഇതാണ് കേസെടുക്കാന്‍ പോലീസിനെയും ആശയക്കുഴപ്പത്തിലാക്കുന്നത്.

മാത്രമല്ല, രാഹുലിനെ അറസ്റ്റ് ചെയ്താല്‍ ചിലപ്പോഴത് രാഷ്ട്രീയ ചര്‍ച്ചകളിലേക്കും വഴിതിരിഞ്ഞേക്കാം. അത് ബോബി ചെമ്മണ്ണൂരിന്റെ കേസ് പോലെ അനായാസമായി കൈകാര്യം ചെയ്യാനാകുന്നതാകണമെന്നുമില്ല. ബോബി ചെമ്മണ്ണൂരിനെതിരായ വേഗത്തിലുള്ള നടപടിക്ക് പിന്നില്‍ സര്‍ക്കാരിന്റെ താല്‍പര്യം ഒന്നു മാത്രമായിരുന്നു. ബോബിക്ക് പകരം രാഷ്ട്രീയ പശ്ചാത്തലമുള്ള ആരെങ്കിലുമായിരുന്നെങ്കില്‍ ഈ തിടുക്കം ഉണ്ടാകണമെന്നില്ല. മാത്രമല്ല ബോബി എന്ന വ്യവസായിയെ സി.പി.എമ്മിന് അത്ര മതിപ്പുമില്ല.

പക്ഷെ രാഹുലിന്റെ കേസ് അങ്ങനെയല്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ആളാണ് രാഹുല്‍ ഈശ്വര്‍. കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് രാഹുല്‍ ഈശ്വരിനെ വലിയ പ്രിയമില്ലെങ്കിലും ആര്‍.എസ്.എസിന്റെ നിലപാട് ഇതില്‍ നിര്‍ണായകമായേക്കാം. അതുകൊണ്ട് തന്നെ നിയമവശങ്ങള്‍ എല്ലാം നോക്കിയ ശേഷം മാത്രമേ രാഹുലിന്റെ കാര്യത്തില്‍ പോലീസിനും സര്‍ക്കാരിനും ഒരു തീരുമാനം എടുക്കാന്‍ സാധിക്കുകയുമുള്ളു.

രാഹുലിനെതിരായ പരാതിയോടെ ഹണി റോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ശക്തമായിട്ടുണ്ട്. രാഹുല്‍ പറഞ്ഞതിനേക്കാള്‍ രൂക്ഷമായ ആക്ഷേപ പദങ്ങളാണ് പലരും ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല രാഹുലിന്റെ അഭിപ്രായത്തെ പിന്തുണച്ച് ചില സ്ത്രീകള്‍ രംഗത്തെത്തിയതും ഇത്തരക്കാര്‍ക്ക് കുറേക്കൂടി പ്രചോദമായിട്ടുണ്ട്. എല്ലാവര്‍ക്കുമെതിരെ പരാതി നല്‍കാനും കേസുമായി മുന്നോട്ട് പോകാനും ഹണി റോസിന് എത്രത്തോളം പ്രായോഗികമാകുമെന്നും കണ്ടറിയണം.

മാത്രമല്ല സിനിമ അഭിനയത്തേക്കാള്‍ ഹണി റോസ് സജീവമായി നില്‍ക്കുന്ന ഉദ്ഘാടന ചടങ്ങുകളിലും ഇവന്റുകളിലുമൊക്കെയാണ്. ഇവിടെയൊക്കെ ആളുകള്‍ ഒഴുകിയെത്തുന്നത് ഹണി റോസിന്റെ സാന്നിധ്യം ഒന്നുമാത്രമാണ്. സോഷ്യല്‍ മീഡിയയില്‍ വിരുധമായ ഒരു കാമ്പയിന്‍ ഉയര്‍ന്നുവന്നാല്‍ അത് ഹണി റോസിന്റെ ബ്രാന്‍ഡ് വാല്യൂ ഇടിയാന്‍ ഇടയാക്കുകയും ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന് ഹണി റോസിനെ മാറ്റിനിര്‍ത്താന്‍ ഇടയാക്കുകയും ചെയ്യും. ഇതു മുന്നില്‍ കണ്ടും സൂക്ഷ്മതയോടെയാണ് ഹണി റോസ് നീങ്ങുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment