Sunday, August 2, 2026
Kerala News

ബോച്ചെ ജയിലിലേക്ക്? ഒരു രാത്രി കഴിഞ്ഞത് സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റില്‍ രാഷ്ട്രീയ നേട്ടം കൊയ്ത് സര്‍ക്കാറും സി.പി.എമ്മും

ബോച്ചെ ജയിലിലേക്ക്? ഒരു രാത്രി കഴിഞ്ഞത് സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റില്‍ രാഷ്ട്രീയ നേട്ടം കൊയ്ത് സര്‍ക്കാറും സി.പി.എമ്മും


കൊച്ചി: നടിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്ത ബോബി ചെമ്മണ്ണൂരിന്റെ ഇനിയുള്ള യാത്ര ജയിലിലേക്കാണോയെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലുള്ള ബോബിയെ ഇന്ന് രാവിലെ 11ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതിനാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്.

മാത്രമല്ല ഇന്നലെ ഒരുദിവസം പോലീസ് ബോബിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം നടത്തിയ നാടകീയ നീക്കങ്ങളിലൂടെ ബോബിക്കെതിരെ പൊതുവായ ഒരു ജനവികാരം ഉണ്ടായിട്ടുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ട് പരിഗണിക്കവേ മജിസ്‌ട്രേറ്റ് ജനവികാരം കൂടി മാനിക്കേണ്ടിവരും. ആ നിലയിലും ബോബിയെ ജയിലിലേക്ക് തന്നെ അയയ്ക്കാനാകും സാധ്യത കൂടുതല്‍.

ഇന്നലെ രാവിലെ വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകിട്ടോടെ കൊച്ചിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും രാത്രി 11.30 ഓടെയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തിയത്. ഇത് കോടതിയില്‍ ഹാജരാക്കാന്‍ മനപൂര്‍വ്വം വൈകിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് ബോച്ചെ ആരാധകരുടെ ആരോപണം. ഒരു ദിവസം പോലീസ് സ്‌റ്റേഷന്റെ ജയിലില്‍ ബോച്ചെയെ കിടത്താന്‍ കിട്ടുന്ന അവസരം പാഴാക്കേണ്ടതില്ല എന്നും പോലീസ് കരുതിയിട്ടുണ്ടാകാം.

പോലീസിന്റെ ഈ നീക്കത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ മാനവുമുണ്ട്. ഏത് പണക്കാരനായാലും അവന്റെ പണത്തിന്റെ ഹുങ്ക് നിയമത്തിനും നിയമവാഴ്ചയ്ക്കും മുകളിലല്ലെന്ന രാഷ്ട്രീയമായ സന്ദേശം കൂടി നല്‍കാനാണത്. ഇക്കാര്യം പരാതി നല്‍കിയ നടി ഹണി റോസും ഫേസ്ബുക്കിലെ തന്റെ കുറുപ്പിലൂടെ സൂചിപ്പിച്ചിരുന്നു. താങ്കള്‍ പണത്തിന്റെ ഹുങ്ക് കാണിച്ചുകൊള്ളൂ, എനിക്ക് വിശ്വാസം ഈ നാട്ടിലെ നിയമത്തോടും നിയമവ്യവസ്ഥയോടുമാണ് എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

ബേബിയുടെ അറസ്റ്റ് സര്‍ക്കാരിനും സി.പി.എമ്മിലും വലിയ രാഷ്ട്രീയ നേട്ടം കൂടിയായിരിക്കുകയാണ്. പണത്തിന് മുന്നില്‍ കീഴ്‌പ്പെടുന്നവരല്ല സര്‍ക്കാരെന്ന് ബോച്ചെയുടെ ഉദാഹരണം കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ഇനി സര്‍ക്കാരിനായേക്കും. എന്നാല്‍ സര്‍ക്കാരിന്റെ ഇഷ്ടക്കാരായ പണക്കാരുടെ പട്ടികയില്‍ ബോബി ചെമ്മണ്ണൂര്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് കൂടിയാണ് ഇത്ര വേഗത്തിലൊരു നടപടി പോലീസിന്റെ ഭാഗത്ത് ഉണ്ടായിത്. സര്‍ക്കാരിന്റെ ഇഷ്ടക്കാരനായ പണക്കാരായിരുന്നു പ്രതിസ്ഥാനത്തെങ്കില്‍ ഈ നിലയില്‍ ആയിരിക്കില്ല കാര്യങ്ങള്‍ സംഭവിക്കുകയെന്നും ജനത്തിന് ബോധ്യമുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment