മുഴുവന്സമയ കെപിസിസി അധ്യക്ഷന് വേണം; ഹൈക്കമാന്ഡ് വേഗത്തില് തീരുമാനമെടുക്കണമെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: കെപിസിസിക്ക് മുഴുവന്സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, വിഷയത്തില് നിലപാട് വ്യക്തമാക്കി മന്ത്രിയും നിലവിലെ കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. മന്ത്രിസ്ഥാനവും കെപിസിസി അധ്യക്ഷസ്ഥാനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് പ്രയാസകരമാണെന്നും, അധ്യക്ഷസ്ഥാനത്തെക്കുറിച്ച് എഐസിസി ഹൈക്കമാന്ഡ് എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
06/07/2026 09:29 AM
06/07/2026 12:59 PM