Sunday, August 2, 2026
International News

ലോകം ആകാംശയോടെ കാത്തിരിക്കുന്ന ഇരുപതാം തീയതിക്ക് ഇനി ദിവസങ്ങള്‍ മാത്രം: വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം; ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ഇത്രേയും ഹൈപ്പോ...?

ലോകം ആകാംശയോടെ കാത്തിരിക്കുന്ന ഇരുപതാം തീയതിക്ക് ഇനി ദിവസങ്ങള്‍ മാത്രം: വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം; ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ഇത്രേയും ഹൈപ്പോ...?



കൊച്ചി: അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനായാണ് ലോകം മുഴുവന്‍ ആകാംശയോടെ കാത്തിരിക്കുന്നത്. ഈ മാസം 20 ന് യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ലോകത്ത് സംഭവിച്ചേക്കാവുന്ന മാറ്റങ്ങള്‍ കൂട്ടിയും കിഴിച്ചും ദിവസങ്ങളെണ്ണി നീക്കുകയാണ് നയതന്ത്രജ്ഞരും ശതകോടീശ്വരന്മാരും. അദ്ദേഹത്തിന്റെ വരവോടെ ലോകത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഇവരെല്ലാം. ചെയ്യാനുള്ളത് അതിനു മുന്‍പ് ചെയ്തു തീര്‍ക്കാന്‍ ഒരു കൂട്ടരും, മാറ്റങ്ങള്‍ കണ്ട ശേഷം പുതിയ ചുവടുവയ്ക്കാന്‍ മറ്റൊരു കൂട്ടരും ആലോചനയിലാണ്.

താന്‍ അധികാരമേറ്റാല്‍ ആദ്യം നീക്കം യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആയിരിക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പ്രധാനമായും റഷ്യ-ഉക്രൈയ്ന്‍ യുദ്ധം സംബന്ധിച്ചാണ് അദ്ദേഹം പറഞ്ഞതെങ്കിലും പശ്ചിമേഷ്യ ഉള്‍പ്പടെ നീറിപ്പുകഞ്ഞ് നില്‍ക്കുന്ന അരിക്ഷിതാവസ്ഥകള്‍ക്കൊക്കെ ഏതുവിധേയനേയുള്ള മാറ്റങ്ങളാകും സംഭവിക്കുകയെന്ന് കാത്തിരുന്നു തന്നെ കാണണം.

യുദ്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം നിര്‍ണായകമാണെന്ന് ഉക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധം ഏത് വിധേയനേയും അവസാനിക്കണമെന്ന ആഗ്രഹിക്കുന്ന ആളാണ് സെലന്‍സ്‌കി. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പക്ഷെ ട്രംപിന്റെ പ്രഖ്യാപനത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതേപോലെ ഇസ്രായേല്‍ പാലസ്തീന്‍ യുദ്ധത്തിലും സിറിയയിലെ അരക്ഷിതാവസ്ഥയുമൊക്കെ ട്രംപിന്റെ വരവോടെ എന്ത് മാറ്റങ്ങളാകും വരാന്‍പോകുന്നതെന്ന ആകാംശയിലാണ് ലോകം.

കുടിയേറ്റത്തിനും ഭീകരവാദത്തിനുമെതിരായ ട്രംപിന്റെ നിലപാടുകള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. താന്‍ പ്രസിഡന്റായാല്‍ അനധികൃത കുടിയേറ്റം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേപോലെ ഭീകര വാദവും. കഴിഞ്ഞ ദിവസം അമേരിക്കയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ഒട്ടേറെപ്പേര്‍ മരിക്കാനിടയായ സംഭവം ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അദ്ദേഹം കാണുന്നത്.

വിസാ നിയമങ്ങളില്‍ പ്രഖ്യാപിച്ച മാറ്റങ്ങളും അമേരിക്കയുടെ വ്യവയാസിക, വാണിജ്യ, ബൗദ്ധിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ്. കൂടാതെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായുള്ള ട്രംപിന്റെ സൗഹൃദം രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് നിര്‍ണായകമാകും. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഭാഗമായി മാറിയിട്ടുണ്ട് മസ്‌ക്. അദ്ദേഹത്തിന്റെ പുത്തന്‍ ആശയങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നാണ് ട്രംപിന്റെ പ്രശംസിച്ചു.

അമേരിക്കയില്‍ ഉണ്ടാകുന്ന എല്ലാവിധ മാറ്റങ്ങളുടേയും അലയടികള്‍ ലോകത്തിന്റെ മൂലയിലും മുക്കിലും എത്തിച്ചേരുമെന്നതാണ് മറ്റ് രാജ്യങ്ങളും ട്രംപിന്റെ സ്ഥാനാരോഹണത്തന്റെ ഇത്ര ആകാംശയോടെ കാത്തിരിക്കാന്‍ കാരണം. സാമ്പത്തിക, സാങ്കേതിക, നയപരമായ വലിയ മാറ്റങ്ങളാകും ട്രംപിന്റെ വരവോടെ ലോകത്ത് സംഭവിക്കാന്‍ പോകുന്നത്. അത് എന്തൊക്കെ എങ്ങനൊക്കെയെന്ന അനിശ്ചിതത്വം മാറാന്‍ ഈ മാസം 20 വരെ കാത്തിരിക്കേണ്ടിവരും.

Related News

Comments

No comments yet. Be the first to comment!

Leave a Comment