Sunday, August 2, 2026
India News

ഇ.വി.എമ്മിനെ കുറ്റപ്പെടുത്തേണ്ട: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സഖ്യകക്ഷി നേതാവ് ഒമര്‍ അബ്ദുള്ള; വോട്ടിംഗ് സംവിധാനത്തില്‍ വിശ്വാസമില്ലെങ്കില്‍ മത്സരിക്കരുത്

ഇ.വി.എമ്മിനെ കുറ്റപ്പെടുത്തേണ്ട: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സഖ്യകക്ഷി നേതാവ് ഒമര്‍ അബ്ദുള്ള; വോട്ടിംഗ് സംവിധാനത്തില്‍ വിശ്വാസമില്ലെങ്കില്‍ മത്സരിക്കരുത്



ശ്രീനഗര്‍: പരാജയം നേരുടുമ്പോള്‍ ഇ.വി.എമ്മിനെ കുറ്റപ്പെടുത്ത ശൈലിയാണ് കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസ് സ്വീകരിച്ചുപോരുന്ന രീതി. കഴിഞ്ഞിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയില്‍ അടക്കം തോല്‍വി നേരിടേണ്ടി വന്നപ്പോള്‍ ഇ.വി.എമ്മിനെ പഴിചാരിയിരുന്നു. വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാര്‍ലമെന്റില്‍ നടത്തിയ കന്നി പ്രസംഗത്തിലും പ്രിയങ്കാ ഗാന്ധി ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പിയെ വെല്ലുവിളിച്ചു. ഇതിനിടെയാണ് സഖ്യകക്ഷി നേതാവും കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള കോണ്‍ഗ്രസിന്റെ ഇ.വി.എം നിലപാടിനെതിരെ രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് ജയിക്കുമ്പോള്‍ ആഘോഷിക്കുകയും തോല്‍ക്കുമ്പോള്‍ ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. വോട്ടിംഗ് സംവിധാനത്തില്‍ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരേ ഇ.വി.എമ്മുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നൂറിലധികം പാര്‍ലമെന്റ് അംഗങ്ങളെ ലഭിക്കുമ്പോള്‍ അത് നിങ്ങളുടെ പാര്‍ട്ടിയുടെ വിജയമായി ആഘോഷിക്കുകയും, ഫലം തിരിച്ചാകുമ്പോള്‍ ഇ.വി.എമ്മുകളെ കുറ്റം പറയുകയും ചെയ്യുന്ന രീതിയും ശരിയല്ല. വോട്ടിങ്ങില്‍ പ്രശ്‌നമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്.

ഒരു ദിവസം വോട്ടര്‍മാര്‍ നമ്മളെ സ്വീകരിക്കും. പിറ്റേ ദിവസം സ്വീകരിക്കില്ല. അങ്ങനെയുള്ളപ്പോള്‍ താന്‍ ഒരിക്കലും മെഷീനുകളെ കുറ്റം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷപാതപരമായ വിശ്വസ്തതയോടെയല്ല തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് താന്‍ സംസാരിക്കുന്നതെന്നും സെന്‍ട്രല്‍ വിസ്ത പോലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുള്ള പിന്തുണ തന്റെ സ്വതന്ത്ര ചിന്തയുടെ ഉദാഹരണമാണെന്നും ഒമര്‍ വ്യക്തമാക്കി.



Related News

Comments

No comments yet. Be the first to comment!

Leave a Comment