Monday, August 3, 2026
India News

മുന്നറിയിപ്പില്ലാതെ എത്തിയത് തിക്കും തിരക്കും ഉണ്ടാകാന്‍ ഇടയായി: പുഷ്പ 2 കാണാനെത്തിയ സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കാന്‍ പോലീസ്

മുന്നറിയിപ്പില്ലാതെ എത്തിയത് തിക്കും തിരക്കും ഉണ്ടാകാന്‍ ഇടയായി: പുഷ്പ 2 കാണാനെത്തിയ സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കാന്‍ പോലീസ്


ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോ നടത്തിയ ഹൈദരാബാദ് തിയേറ്ററിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. അല്ലു അര്‍ജുന് പുറമേ സന്ധ്യ തിയറ്റര്‍ മാനേജ്‌മെന്റിനേയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം ആരംഭിച്ചത്.

സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുന്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ എത്തിയത് തിക്കും തിരക്കിനും കാരണമായെന്നും ഇതാണ് സ്ത്രീയുടെ മരണത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് സന്ധ്യ തിയറ്റര്‍ മാനേജ്‌മെന്റിനെതിരെ കേസ്.

അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശിക്കുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന്റെയോ അഭിനേതാക്കളുടെ പുഷ്പ ടീമിന്റെയോ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സി.വി. ആനന്ദ് പറഞ്ഞു. തിയേറ്റര്‍ മാനേജ്‌മെന്റിന് അല്ലു അര്‍ജുന്റെ വരവ് അറിയാമായിരുന്നിട്ടും നടനും സംഘത്തിനും പ്രവേശനത്തിനും പുറത്ത് പോകാനും പ്രത്യേക വഴി സജ്ജമാക്കിയില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം പ്രീമിയര്‍ ഷോയ്ക്കെത്തിയ അല്ലു അര്‍ജുനെ കാണാന്‍ തിയേറ്ററില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയില്‍പ്പെട്ടാണ് 35 കാരിയായ സ്ത്രീ ശ്വാസം മുട്ടി മരിക്കാനിടയായത്. ഇവരുടെ ഒമ്പത് വയസുള്ള മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ജനക്കൂട്ടം മുന്നോട്ട് കുതിച്ചപ്പോള്‍ തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് ലാത്തി ചാര്‍ജ് നടത്തേണ്ടി വന്നു. പരിക്കേറ്റ 13 കാരനായ തേജ എന്ന കുട്ടി ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related News

Comments

No comments yet. Be the first to comment!

Leave a Comment