ബെയ്ജിങ്: പരീക്ഷയില്‍ പരാജയപ്പെട്ടതിന് കത്തി ഉപയോഗിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി നടത്തിയ പരാക്രമത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. ജാങ്‌സു മേഖലയിലെ വിഷെയ് വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ടെക്‌നോളജിയിലാണ് ആക്രമണം നടന്നത്.
21 വയസുകാരനാണ് ആക്രമണം നടത്തിയത്. പരീക്ഷയില്‍ പരാജയപ്പെട്ട ദേഷ്യത്തിനാണ് വിദ്യാര്‍ഥി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലും ഇത്തരത്തില്‍ ആള്‍ക്കൂട്ട അപകടത്തിനിടയാക്കിയ സംഭവം ചൈനയിലെ ഷുഹായ് നഗരത്തില്‍ ഉണ്ടായി.
Comments
No comments yet. Be the first to comment!
Leave a Comment