കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് മാത്രം ഒരു പവന് സ്വര്‍ണത്തിന് 1,880 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 95,840 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 235 രൂപ കുറഞ്ഞ് 11,980 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ 5,080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബര്‍ അഞ്ചിന് ഒരു പവന് സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നു വില. എന്നാല്‍ തുടര്‍ച്ചയായ ഇടിവോടെ ഇന്ന് സ്വര്‍ണവില 95,840 രൂപയിലെത്തി നില്ക്കുന്നു.
അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില കുറയാന്‍ പ്രധാന കാരണമായത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലേക്ക് ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ കേരളത്തിലെ സ്വര്‍ണവിലയിലും നേരിട്ട് പ്രതിഫലിക്കാറുണ്ട്. എങ്കിലും ആഗോള വിപണിയില്‍ വില ഉയരുന്നതിനനുസരിച്ച് എല്ലായ്പ്പോഴും കേരളത്തിലും വില കൂടണമെന്നില്ലെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Comments
No comments yet. Be the first to comment!
Leave a Comment