17/11/2026
Kerala News

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ ഡെങ്കിപ്പനി പടരുന്നു; കോളജ് അടച്ചു

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ ഡെങ്കിപ്പനി പടരുന്നു; കോളജ് അടച്ചു

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗം പടര്‍ന്നുപിടിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 13 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ക്യാമ്പസില്‍ ആശങ്ക ശക്തമായി. 10 വിദ്യാര്‍ത്ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചത്.

രോഗവ്യാപനം നിയന്ത്രണാതീതമായതോടെ കോളേജും ഹോസ്റ്റലും താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനമായി. ഇന്നലെ ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പഠനം മുടങ്ങാതിരിക്കാന്‍ ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാനും യോഗം തീരുമാനിച്ചു.

രോഗനിയന്ത്രണത്തിന്റെ ഭാഗമായി ഹോസ്റ്റല്‍ പരിസരം പൂര്‍ണ്ണമായും ഫോഗിംഗ് നടത്തി ശുചീകരിക്കും. നിലവില്‍ രോഗലക്ഷണങ്ങളുള്ള നിരവധി വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസിലുണ്ടെന്നും, അവധിക്കായി വീടുകളിലേക്ക് മടങ്ങിയ പല കുട്ടികള്‍ക്കും പനി ബാധിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement