ആലപ്പുഴ: കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍സില്‍ ജലീലിനെതിരെ ഭീഷണിപ്പെടുത്തിയെന്ന പരാതി നല്‍കിയ പുന്നപ്ര സബ് ഇന്‍സ്പെക്ടര്‍ ശരത്തിനെ സ്ഥലം മാറ്റി. ക്രമസമാധാന പാലന ചുമതലകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി നര്‍ക്കോട്ടിക് സെല്ലിലേക്കാണ് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.
സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ഒരു സംഘത്തെ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അന്‍സില്‍ ജലീല്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു എസ്‌ഐയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സമാനമായ സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്.
എന്നാല്‍, ഇത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ജില്ലയിലെ മറ്റ് എസ്‌ഐമാര്‍ക്കും സമാനമായ രീതിയില്‍ സ്ഥലംമാറ്റം നടക്കുന്നുണ്ടെന്നും, ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നുമാണ് ഔദ്യോഗിക വാദം. എങ്കിലും, ആഭ്യന്തര മന്ത്രിയുടെ സ്വന്തം ജില്ലയില്‍ തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നിട്ടുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment