പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി. ഒരു മാസം മുമ്പ് കാലാവധി അവസാനിച്ച പാരസെറ്റമോള്‍ സിറപ്പാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. വാക്‌സിനേഷന്‍ നല്‍കുന്നതിനായി ആരോഗ്യകേന്ദ്രത്തിലെത്തിയ ഏഴോളം കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ മരുന്ന് ലഭിച്ചതെന്നാണ് വിവരം.
ചില രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ മറ്റ് രക്ഷിതാക്കളെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോഗ്യകേന്ദ്രത്തിലെത്തി പ്രതിഷേധിച്ചു.
അതേസമയം, മരുന്ന് വിതരണം ചെയ്തതില്‍ അബദ്ധം സംഭവിച്ചതാണെന്ന് ആരോഗ്യകേന്ദ്രം അധികൃതര്‍ വിശദീകരിച്ചു. വിതരണം ചെയ്ത മരുന്നുകള്‍ മുഴുവന്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment