തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലില്‍നിന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയ സമരസമിതി കണ്‍വീനര്‍ എസ്. വളര്‍മതി വീണ്ടും സമരകേന്ദ്രത്തിലെത്തി. സര്‍ക്കാരിന് സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്നും നിരാഹാര സമരം തുടരുമെന്നും വളര്‍മതി വ്യക്തമാക്കി.
സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത ആവശ്യങ്ങള്‍ പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് വളര്‍മതി ആരോപിച്ചു. ഉദ്യോഗാര്‍ഥികളെ പറഞ്ഞുപറ്റിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അവര്‍ പറഞ്ഞു. ആരോഗ്യനില മോശമായിരിക്കെയാണ് പൊലീസ് ബലപ്രയോഗത്തിലൂടെ തന്നെ സമരപ്പന്തലില്‍നിന്ന് മാറ്റിയതെന്നും വളര്‍മതി ആരോപിച്ചു.
ജനറല്‍ ആശുപത്രിയിലെത്തിച്ചശേഷം രാവിലെ 7.30 വരെ തനിക്ക് ചികിത്സ ലഭ്യമാക്കിയില്ലെന്നും രക്തസമ്മര്‍ദം പോലും പരിശോധിച്ചില്ലെന്നും അവര്‍ പറഞ്ഞു. സമരകേന്ദ്രത്തില്‍നിന്ന് തന്നെ മാറ്റാനുള്ള ബോധപൂര്‍വമായ നീക്കമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും വളര്‍മതി ആരോപിച്ചു.
അതേസമയം, എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.


Comments
No comments yet. Be the first to comment!
Leave a Comment