വാഷിങ്ടണ്‍: ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്‌ക് ട്രംപ് മന്ത്രിസഭയില്‍ മന്ത്രിയാകും. പുതിയ ട്രംപ് മന്ത്രിസഭയില്‍ വിവേക് രാമസ്വാമിക്കൊപ്പം മസ്‌ക് സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് കൈകാര്യം ചെയ്യും. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സേവ് അമേരിക്ക മൂവ്‌മെന്റിന് മസികിന്റെ സേവനം അനിവാര്യമാണെന്നും സര്‍ക്കാരിനെ ജനങ്ങളുടെ അടുത്തേക്ക് എത്തിച്ചും ആവശ്യമില്ലാത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും പാഴ്‌ച്ചെലവുകള്‍ ഇല്ലാതാക്കാനും ഫെഡറല്‍ ഏജന്‍സികളുടെ മുഖം മിനുക്കാനുമെല്ലാം ഇരുവരുടെയും സേവനം ഉപകാരപ്രദമാകുമെന്ന് ട്രംപ് പറഞ്ഞു.
താന്‍ വിജയിച്ചാല്‍ ഇലോണ്‍ മസ്‌കും മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണസമയത്തുതന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രചാരണപരിപാടികളിലും മസ്‌ക് ഉണ്ടായിരുന്നു. ഇലക്ഷനില്‍ വിജയിച്ച ശേഷം ട്രംപ് മാസ്‌കിനെ വിശേഷിപ്പിച്ചത് ബുദ്ധിമാനായ, സമര്‍ത്ഥനായ ആള്‍ എന്നാണ്.
International
News
ട്രംപ് മന്ത്രിസഭയില്‍ മസ്‌കും മന്ത്രി; വകുപ്പ് സര്‍ക്കാര്‍ കാര്യക്ഷമതാ; സേവ് അമേരിക്ക മൂവ്‌മെന്റിന് മസികിന്റെ സേവനം അനിവാര്യമെന്ന് ട്രംപ്
Comments
No comments yet. Be the first to comment!
Leave a Comment