06/11/2026
India News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം; ദീപാവലിക്ക് ശേഷം വീണ്ടും പ്രതിഷേധം

 ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം; ദീപാവലിക്ക് ശേഷം വീണ്ടും പ്രതിഷേധം


ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം രാജ്യവ്യാപകമായി വീണ്ടും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. തുടര്‍സമരങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകള്‍ ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചായസല്‍ക്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്.

ഡല്‍ഹിയിലുള്ള പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍, എംപിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രതിഷേധത്തിന്റെ അടുത്ത ഘട്ടവും സ്വീകരിക്കേണ്ട രാഷ്ട്രീയ നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പുതന്നെ വിഷയം ദേശീയതലത്തില്‍ സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളുടെയും നീക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement