06/11/2026
Kerala News

യുവനടി ഉള്‍പ്പെട്ട കവര്‍ച്ചാക്കേസില്‍ ട്വിസ്റ്റ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗ പരാതി, കേസെടുത്ത് പൊലീസ്

 യുവനടി ഉള്‍പ്പെട്ട കവര്‍ച്ചാക്കേസില്‍ ട്വിസ്റ്റ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗ പരാതി, കേസെടുത്ത് പൊലീസ്


കൊച്ചി: യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട ഡോക്ടറെ ആക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ യുവ ഡോക്ടര്‍ ജോണ്‍സണ്‍ കെ. വര്‍ഗീസിനെതിരെ ബലാത്സംഗ പരാതി. അതുല്യ ചന്ദ്രയുടെ ബന്ധുവാണ് ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

മദ്യവും ലഹരിവസ്തുക്കളും നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ഡോക്ടര്‍ പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഡോക്ടറെ ആക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ യുവനടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചികിത്സയുടെ പേരില്‍ വിളിച്ചുവരുത്തിയാണ് ഡോക്ടറെ ആക്രമിച്ചതെന്നാണ് കേസ്. അതുല്യ ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അതുല്യയുടെ അമ്മയുടെ സഹോദരിക്ക് അസുഖമാണെന്ന് അറിയിച്ചാണ് മുന്‍പരിചയമുള്ള ഡോക്ടറെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി മര്‍ദിക്കുകയും മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നെടുക്കുകയും ചെയ്‌തെന്നാണ് എഫ്ഐആറിലെ ആരോപണം.

കേസില്‍ ബിബിന്‍ പെരുമ്പള്ളിയാണ് ഒന്നാം പ്രതി. അതുല്യ ചന്ദ്ര മൂന്നാം പ്രതിയാണ്. മറ്റ് പ്രതികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് ഡോക്ടര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement