06/11/2026
Kerala News

ബാര്‍ ലൈസന്‍സ് വിവാദം: എക്സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

 ബാര്‍ ലൈസന്‍സ് വിവാദം: എക്സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന് മാറ്റി. നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചതിലും മൂന്ന് ബീയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ പദവി നല്‍കിയ ഉദ്യോഗസ്ഥരെ പിന്തുണച്ചതിലും എക്‌സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷണറെ മാറ്റിക്കൊണ്ടുള്ള തീരുമാനം വന്നത്.

വിമാനത്താവളത്തില്‍ രണ്ട് ബാര്‍ ലൈസന്‍സുകള്‍ നല്‍കിയ കാര്യം സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എം. ലിജു പരസ്യമായി വ്യക്തമാക്കിയിരുന്നു. വകുപ്പിലെ സിസ്റ്റം ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായി പല നിര്‍ണായക മാറ്റങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മന്ത്രിയറിയാതെ തുടരെത്തുടരെ നടന്ന ഉദ്യോഗസ്ഥ നീക്കങ്ങള്‍ ഭരണതലത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതൃപ്തി പറയാന്‍ മാത്രമായി ഒരു മന്ത്രി വേണോ എന്ന് മുന്‍ എക്‌സൈസ് മന്ത്രി പരിഹസിച്ചപ്പോള്‍, മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ സിസ്റ്റത്തോടാണ് തനിക്ക് എതിര്‍പ്പെന്നായിരുന്നു ലിജുവിന്റെ മറുപടി.

അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചു മാത്രമാണ് നടപടികള്‍ സ്വീകരിച്ചതെന്നുമായിരുന്നു സീറാം സാംബശിവറാവുവിന്റെ വിശദീകരണം. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി എക്‌സൈസ് വകുപ്പില്‍ നടന്ന ഈ നീക്കങ്ങളില്‍ മന്ത്രിസഭയ്ക്കകത്തും ഭിന്നവിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ മാസം 30-നകം സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.




  

 





Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement