തിരുവനന്തപുരം: കെപിസിസിയുടെ (KPCC) പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും. പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകള്‍ ഈയാഴ്ചയോടെ സജീവമാകും. മുഴുവന്‍ സമയ അധ്യക്ഷന്‍ ഇല്ലാത്തത് പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ് നീക്കം വേഗത്തിലാക്കുന്നത്. ഉടന്‍ പുനഃസംഘടന നടത്തണമെന്ന് ദീപാ ദാസ് മുന്‍ഷി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പല ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം നിശ്ചലമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എ.പി. അനില്‍കുമാര്‍, ബെന്നി ബെഹനാന്, ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിലുള്ളത്. ബെന്നി ബഹനാന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് വേണ്ടി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുണ്ട്. ഷാഫി പറമ്പിലിനെ പരിഗണിക്കണമെന്ന് ശക്തമായ ആവശ്യമുയരുമ്പോള്‍ അധ്യക്ഷ പദവി ലക്ഷ്യമിട്ട് എ.പി. അനില്‍കുമാറും സജീവമാണ്. കെപിസിസി അധ്യക്ഷനെ നിയമിച്ച ശേഷം ഡിസിസി അധ്യക്ഷതലത്തിലും അഴിച്ചുപണി നടത്താനാണ് തീരുമാനം. ഡിസിസി അധ്യക്ഷന്മാരെ കണ്ടെത്താന്‍ നേതാക്കളുടെ അഭിപ്രായം തേടും. കേരളവും അസമും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അഭിപ്രായ സര്‍വേ നടത്തിയാണ് ജില്ലാ അധ്യക്ഷന്മാരെ നിയമിച്ചിരുന്നത്.
അതേസമയം, കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ വന്നിട്ട് അഞ്ചുമാസമായിട്ടും പാര്‍ട്ടി അനിശ്ചിതാവസ്ഥയിലാണെന്നും പുതിയ അധ്യക്ഷന്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകള്‍ യഥാസമയം പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


Comments
No comments yet. Be the first to comment!
Leave a Comment