കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രശസ്ത യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ എറണാകുളം സിജെഎം കോടതിയില്‍ റൂറല്‍ സൈബര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തൊപ്പിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ പൊലീസ്, ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ തന്നോട് ചതി ചെയ്തെന്നും, ഇതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് നിഹാദ് പൊലീസിന് നല്കിയ മൊഴി.
അതേസമയം, കേസില്‍ തൊപ്പിക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസിനാസ്പദമായ ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതി നടപടി. തൊപ്പി നേരിട്ട് അശ്ലീലമോ ലൈംഗികച്ചുവയുള്ളതോ ആയ പരാമര്‍ശങ്ങള്‍ നടത്തിയതായി വ്യക്തമല്ലെന്നും, നിലവില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.


Comments
No comments yet. Be the first to comment!
Leave a Comment