31/10/2026
Kerala News

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷാ ക്രമക്കേട്: PSC ചെയര്‍മാനെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് SIT

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷാ ക്രമക്കേട്: PSC ചെയര്‍മാനെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് SIT

തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സി ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജുവിനെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT) എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിഎസ്സി അംഗങ്ങളെയും മറ്റ് ഉദ്യോഗസ്ഥരെയും കേസില് പ്രതി ചേര്‍ത്തിട്ടുണ്ട്. പരീക്ഷയിലെ അട്ടിമറി കാരണം അര്‍ഹരായ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന അവസരം നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച എഫ്ഐആറില്‍ വ്യക്തമാക്കുന്നു.

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മറ്റ് മൂന്ന് പ്രധാന തസ്തികകളിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഖാദി ബോര്‍ഡ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എംവിഡി അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. ഇതില്‍ രണ്ടു സംഭവങ്ങളില്‍ എസ്‌ഐടി കേസെടുക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ പിഎസ്സി ചെയര്‍മാനെ അടക്കം പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പിഎസ്സി സെക്രട്ടറി സാജു ജോര്‍ജിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement