കൊച്ചി: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം തുക മുന്നറിയിപ്പില്ലാതെ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോകകേരള സഭയില്‍ ഉയര്‍ന്നുവന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിട്ടത്. പ്രായപരിധിയില്ലെന്നതും, പണമടച്ച ഉടന്‍ തന്നെ നിലവിലുള്ള അസുഖങ്ങള്‍ക്ക് പോലും പരിരക്ഷ ലഭിക്കുമെന്നതും, നടപടിക്രമങ്ങളിലെ ലാളിത്യവും ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. കുറഞ്ഞ പ്രീമിയ നിരക്കായ 13,411 രൂപയ്ക്ക് പദ്ധതി ലഭ്യമായിരുന്നതിനാല്‍, നിരവധി പ്രവാസികള്‍ മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സുകള്‍ ഉപേക്ഷിച്ച് നോര്‍ക്ക കെയറിലേക്ക് മാറിയിരുന്നു.
എന്നാല്‍, ഒരു വര്‍ഷത്തിന് ശേഷം പദ്ധതി പുതുക്കാനായി ശ്രമിച്ചപ്പോഴാണ് പ്രീമിയം തുകയിലെ ഭീമമായ വര്‍ധനയെക്കുറിച്ച് ഉപയോക്താക്കള്‍ അറിയുന്നത്. ഇത് സംബന്ധിച്ച് യാതൊരുവിധ മുന്‍കൂര്‍ അറിയിപ്പും നോര്‍ക്ക നല്‍കിയിരുന്നില്ല. നാലംഗ കുടുംബത്തിന് മുമ്പ് 13,411 രൂപയായിരുന്ന പ്രീമിയം, നിലവിലെ മാറ്റമനുസരിച്ച് 60 വയസിന് താഴെയുള്ളവര്‍ക്ക് 21,000 രൂപയ്ക്ക് മുകളിലാകും. 60 വയസിന് മുകളിലുള്ളവര്‍ക്ക് തുക ഇതിലും വര്‍ധിക്കും.
പുതിയ നിരക്കനുസരിച്ച് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പാക്കേജില്‍ പ്രായപരിധിക്കനുസരിച്ചാണ് പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്:
18 - 30 വയസ്: ₹13,036
31 - 40 വയസ്: ₹15,869
41 - 50 വയസ്: ₹21,964
51 - 60 വയസ്: ₹35,664


Comments
No comments yet. Be the first to comment!
Leave a Comment