29/10/2026
Kerala News

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാന്‍ എക്‌സൈസ് സംഘം വീട്ടിലെത്തി

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാന്‍ എക്‌സൈസ് സംഘം വീട്ടിലെത്തി



വയനാട്: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി. മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴിയെടുക്കാന്‍ എക്‌സൈസ് സംഘം വീട്ടിലെത്തി. വ്യാജമദ്യം കണ്ടെത്തിയ മൂങ്ങനാനിയിലെ വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്ന ആന്റോ അഗസ്റ്റിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിന്റെ നടപടി.

കഴിഞ്ഞ രണ്ട് ദിവസമായി ലില്ലി ജോസ് വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മൊഴിയെടുക്കാനായി ഉദ്യോഗസ്ഥര്‍ എത്തിയത്. മദ്യം പിടിച്ചെടുത്ത വീട്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

2022ല്‍ ബാങ്കിന്റെ ജപ്തി, ലേല നടപടികള്‍ക്ക് ശേഷമാണ് വീടിന്റെ ഉടമസ്ഥാവകാശം ലില്ലി ജോസിന് ലഭിച്ചതെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. കേസിന്റെ വിവിധ ഘട്ടങ്ങളില്‍ വീടിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്ന വാദം ആന്റോ നിഷേധിച്ചിരുന്നു.

എന്നാല്‍ വീടിന്റെ ഉടമസ്ഥാവകാശം ലില്ലി ജോസിലേക്ക് എങ്ങനെ എത്തിയെന്നും വീടുമായി ആന്റോ അഗസ്റ്റിനുള്ള ബന്ധം എന്താണെന്നും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ലില്ലിയുടെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement