29/10/2026
Kerala News

ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത്? വിമര്‍ശനവുമായി പിണറായി വിജയന്‍

 ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത്? വിമര്‍ശനവുമായി പിണറായി വിജയന്‍


തിരുവനന്തപുരം: ജഡ്ജിയുടെ മകന്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റിയെടുക്കാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു.

ഉന്നതരുടെ മക്കള്‍ നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാന്‍ പൊലീസ് ഉണ്ടെന്ന അഹങ്കാരത്തിന് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. റോഡില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുത്തുന്നവര്‍ക്ക് പണവും സ്വാധീനവുമുണ്ടെങ്കില്‍ പ്രത്യേക ആനുകൂല്യങ്ങളും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണെന്നും അദ്ദേഹം ചോദിച്ചു.

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കേണ്ട പൊലീസിനെ പണവും സ്വാധീനവുമുള്ളവരുടെ അകമ്പടി സേവകരാക്കി അധഃപതിപ്പിക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement