കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി പിണറായി വിജയന്. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലേക്ക് അപ്പീല്‍ വേഗത്തില്‍ എത്തിക്കാനാണ് നീക്കം. ശനിയാഴ്ച തന്നെ അപ്പീല്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയന് നേരത്തെ നല്കിയ ഹര്‍ജി പുതിയ നമ്പറില്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം. അപ്പീലില്‍ തീരുമാനമുണ്ടാകുന്നതിന് മുമ്പുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കങ്ങള്‍ തടയാന്‍ റിട്ട് ഹര്‍ജി നല്‍കുന്നതും ആലോചനയിലുണ്ട്.
കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയില്‍ അതിവേഗ നീക്കങ്ങള്‍ നടത്തുന്നത്. അപ്പീലില്‍ ഡിവിഷന് ബെഞ്ച് സ്വീകരിക്കുന്ന നിലപാട് കേസിന്റെ തുടര്‍നടപടികളില്‍ നിര്‍ണായകമാകും.


Comments
No comments yet. Be the first to comment!
Leave a Comment