22/10/2026
Kerala News

റവന്യു - വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം: ശബരിമല റോപ്‌വേ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

 റവന്യു - വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം: ശബരിമല റോപ്‌വേ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

പത്തനംതിട്ട: റവന്യൂ - വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശബരിമല റോപ്വേ നിര്‍മ്മാണം വീണ്ടും അനിശ്ചിതത്വത്തിലായി. പദ്ധതിക്കായി വനഭൂമി വിട്ടുനല്‍കാന്‍ പകരം ഭൂമി വേണമെന്ന നിലപാടിലാണ് വനംവകുപ്പ്. എന്നാല്‍, പെരിയാര്‍ കടുവാസങ്കേതത്തില്‍ ഉള്‍പ്പെട്ട വനഭൂമിക്ക് പകരമായി റവന്യൂ വകുപ്പ് കണ്ടെത്തി നല്‍കിയ ഭൂമിയും വനഭൂമി തന്നെയാണെന്നാണ് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

പമ്പാ ത്രിവേണിക്ക് സമീപമുള്ള ഹില്‍ ടോപ്പില്‍ നിന്ന് ആരംഭിച്ച് മാളികപ്പുറം പോലീസ് ബാരക്കിന് സമീപം വരെയെത്തുന്ന 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് നിര്‍ദിഷ്ട റോപ്വേ പദ്ധതി. തീര്‍ത്ഥാടന കാലത്ത് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം ട്രാക്ടറുകള്‍ വഴി നടത്തുന്നത് ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റോപ്വേ എന്ന ആശയം ഉയര്‍ന്നുവന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 2015-ല്‍ കരാര്‍ കമ്പനിയുമായി കരാര്‍ ഒപ്പുവെക്കുകയും, 2023 മേയില്‍ ഇതിനായുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി ശെന്തുരുണി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറയില്‍ റവന്യൂ വകുപ്പ് കണ്ടെത്തിയ നാലര ഹെക്ടര്‍ ഭൂമിയാണ് ഇപ്പോള്‍ തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. ഇതിന് മുമ്പ് ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയില്‍ കണ്ടെത്തിയ ഭൂമിയും അനുയോജ്യമല്ലെന്ന് പറഞ്ഞ് വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചിരുന്നു. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാത്തത് റോപ്വേ പദ്ധതിയുടെ ഭാവി പ്രതിസന്ധിയിലാക്കുകയാണ്.






Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement