Sunday, October 11, 2026
Kerala News

വിദ്യാര്‍ത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

വിദ്യാര്‍ത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സി.ജെ.പി. (CJP) പ്രതിഷേധം ആരംഭിക്കാനിരിക്കെ, നിരവധി പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. എ.കെ.ജി. ഭവനില്‍ നിന്ന് എ.എ. റഹീമിന്റെ നേതൃത്വത്തില്‍ മുന്നൂറോളം ഡി.വൈ.എഫ്.ഐ. (DYFI) പ്രവര്‍ത്തകരാണ് മാര്‍ച്ചുമായി മുന്നോട്ട് നീങ്ങിയത്. പോലീസിന്റെ കണ്ണ് വെട്ടിച്ചു നടത്തിയ ഈ അപ്രതീക്ഷിത നീക്കത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം പതറിയെങ്കിലും, പിന്നീട് കൂടുതല്‍ സേനയെത്തി മാര്‍ച്ച് തടയുകയായിരുന്നു. മാര്‍ച്ച് ആരംഭിച്ചയുടന്‍ തന്നെ പ്രവര്‍ത്തകരെ എല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ആറ് ബസുകളിലായി കയറ്റി കൊണ്ടുപോവുകയും ചെയ്തു.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് നങ്ലോയ് സ്റ്റേഡിയത്തില്‍ എത്തിച്ച പ്രവര്‍ത്തകര്‍ അവിടെ നിരാഹാര സമരം ആരംഭിച്ചു. കസ്റ്റഡിയിലുള്ള എസ്.എഫ്.ഐ. (SFI) പ്രവര്‍ത്തകരും ഈ നിരാഹാര സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. സമരത്തിനിടെ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ ഇന്‍സ്‌പെക്ടര്‍ പവന്‍ തോമര്‍ മാപ്പ് പറയണമെന്ന് എ.എ. റഹീം ആവശ്യപ്പെട്ടു. ഇന്‍സ്‌പെക്ടര്‍ക്കെതിരെ ശക്തമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും, പോലീസ് അന്യായമായി കവര്‍ന്നെടുത്ത മൊബൈല്‍ ഫോണുകളും ബാഗുകളും ഉടന്‍ തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കസ്റ്റഡിയിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മോചിപ്പിക്കും വരെ സമരം ശക്തമായി തുടരുമെന്ന് എ.എ. റഹീം മുന്നറിയിപ്പ് നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment