Sunday, October 11, 2026
India News

സിജെപി സമരത്തെ അജിന്‍ക്യ ഷിന്‍ഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാന്‍ നിര്‍ദേശം

സിജെപി സമരത്തെ അജിന്‍ക്യ ഷിന്‍ഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാന്‍ നിര്‍ദേശം

ഡല്‍ഹി: തലസ്ഥാനത്ത് സിജെപിയുടെ (CJP) പ്രക്ഷോഭത്തിന് തിരിച്ചടിയായി അഭിജിത് ദീപ്‌കേ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുന്‍നിര നേതാക്കളെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തതോടെ, സമരത്തിന്റെ തുടര്‍ന്നുള്ള ചുമതല അജിന്‍ക്യ ഷിന്‍ഡെയ്ക്ക് കൈമാറി. മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ സന്ദേശത്തിലൂടെ അഭിജിത് ദീപ്‌കേ തന്നെയാണ് സിജെപിയുടെ ഔദ്യോഗിക എക്സ് (X) പേജിലൂടെ ഈ വിവരമറിയിച്ചത്.

ഡല്‍ഹിയില്‍ എത്തിയാല്‍ താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയാണ് അഭിജീത് ദീപ്കെ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്ത് വച്ചിരുന്നത്. ചുമതലയേറ്റതിന് പിന്നാലെ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അജിങ്ക്യാ ഷിന്‍ഡെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പോലീസ് എവിടെ തടയുന്നുവോ അവിടെ വച്ച് തന്നെ ശക്തമായി പ്രതിഷേധിക്കാനും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി വരെ സമരം തുടരാനും അദ്ദേഹം നിര്‍ദേശം നല്‍കി.

സിജെപിയുടെ ദേശീയ സംഘടനാ ചുമതല വഹിക്കുന്ന 35-കാരനായ അജിങ്ക്യ ഷിന്‍ഡെ, അഭിജിത് ദീപ്‌കേയുമായി വര്‍ഷങ്ങളായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന നേതാവാണ്. മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹം കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് പൂര്‍ണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. നേരത്തെ ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം സംസ്ഥാന അധ്യക്ഷനായും സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും ഷിന്‍ഡെയായിരുന്നു.

2016 മുതല്‍ അഭിജിത് ദീപ്‌കെയുമായി സൗഹൃദത്തിലുള്ള ഷിന്‍ഡെ, സിജെപിയുടെ രൂപീകരണ കാലം മുതല്‍ പാര്‍ട്ടിയുടെ മുന്‍നിരയിലുണ്ട്. സിജെപിയുടെ നേതൃത്വത്തില്‍ നീറ്റ് (NEET) ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ നടന്ന ആദ്യ ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിലും, സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആരംഭിച്ച  സ്‌കൂള്‍ ടീക്ക് കരോ ക്യാമ്പെയ്‌നിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിനും നേതൃത്വം നല്‍കിയത് അജിങ്ക്യ ഷിന്‍ഡെയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment