Sunday, October 11, 2026
Kerala News

ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം, അഭിജിത് ദീപ്‌കെയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം, അഭിജിത് ദീപ്‌കെയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി



ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം. ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ അരവിന്ദ് കെജ്രിവാള്‍, ഐഷി ഘോഷ്, മനീഷ് സിസോദിയ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതുവരെ 200ഓളം പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പി.എം. ആര്‍ഷോ ഉള്‍പ്പെടെയുള്ളവരും പൊലീസ് കസ്റ്റഡിയിലാണ്. എ.കെ.ജി ഭവന് മുന്നിലും പ്രതിഷേധ മാര്‍ച്ച് നടന്നു. പൊലീസ് വിലക്ക് മറികടന്നാണ് വിവിധയിടങ്ങളില്‍ സമരങ്ങള്‍ തുടരുന്നത്.

സമരക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പൊലീസ് മര്‍ദനമുണ്ടായെന്നും വനിതാ വിദ്യാര്‍ഥി നേതാക്കളെ വലിച്ചിഴച്ചെന്നും ആരോപണമുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതിഷേധക്കാരുടെ ഫോണുകള്‍ ഡല്‍ഹി പൊലീസ് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിജിത് ദീപ്കെയെ വിമാനത്തില്‍വെച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

അതിനിടെ, കേരള ഹൗസില്‍നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെ സിപിഐഎം നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എം.വി. ഗോവിന്ദന്‍, കെ.കെ. ശൈലജ, ഇ.പി. ജയരാജന്‍, ബൃന്ദാ കാരാട്ട്, പി.കെ. ശ്രീമതി, ശിവദാസന്‍ എം.പി. തുടങ്ങിയവരെ പൊലീസ് ബലമായി വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment