Friday, October 9, 2026
Kerala News

സമാധാനത്തിനുള്ള 2026ലെ നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജയായ നവനീതം നവി പിള്ളയ്ക്ക്

സമാധാനത്തിനുള്ള 2026ലെ നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജയായ നവനീതം നവി പിള്ളയ്ക്ക്



സ്റ്റോക്ഹോം: 2026ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജയും ദക്ഷിണാഫ്രിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നവനീതം നവി പിള്ളയ്ക്ക്. സമാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 

മനുഷ്യാവകാശ സംരക്ഷണത്തിലും അന്താരാഷ്ട്ര നീതിന്യായ മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നവി പിള്ളയെ ആഗോളതലത്തില്‍ ശ്രദ്ധേയയാക്കിയത്. 2008 മുതല്‍ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി അവര്‍ സേവനമനുഷ്ഠിച്ചു.

റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലില്‍ ജഡ്ജിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ച നവി പിള്ള, വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തി. ബലാത്സംഗം വംശഹത്യയുടെ ഭാഗമായും കണക്കാക്കാവുന്നുവെന്ന് വ്യക്തമാക്കിയ ചരിത്രപ്രധാനമായ വിധിയിലും അവര്‍ പ്രധാന പങ്കുവഹിച്ചു.

2003 മുതല്‍ 2008 വരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അപ്പീല്‍ ചേംബറിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര നിയമത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് നവി പിള്ളയ്ക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment