കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തില്‍ വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സിബിഐ സമര്‍പ്പിച്ച മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തള്ളി, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ജസ്റ്റിസ് ഗിരിഷിന്റെ ബെഞ്ച് നിര്‍ദേശിച്ചത്. മരണത്തില്‍ കുടുംബം ഉന്നയിച്ച സംശയങ്ങളും വിശദമായി പരിശോധിക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
സിബിഐയുടെ മുന്‍ കണ്ടെത്തലുകളില്‍ തൃപ്തരല്ലാത്ത ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. അപകടം നടന്ന സമയത്തെ നിര്‍ണായക സാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പുനരന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
2018-ലുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരണപ്പെടുന്നത്. അപകടത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും സ്വാഭാവിക അപകടമാണെന്നുമായിരുന്നു സിബിഐയുടെ രണ്ടു തവണയുള്ള അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ച് കേസില്‍ സമഗ്രമായ അന്വേഷണത്തിന് കോടതി ഇപ്പോള്‍ വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment