Friday, October 2, 2026
India News

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

ന്യൂഡല്‍ഹി:  രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 62 രൂപ മുതല്‍ 71 രൂപ വരെയാണ് കൂട്ടിയത്. ഉത്സവ സീസണുകള്‍ അടുത്തിരിക്കെയുള്ള ഈ വിലവര്‍ധനവ് കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയാകും. അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നുമില്ല.

വില വര്‍ധനവോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 62.50 രൂപ കൂടി 2,810 രൂപയായി. മുന്‍പ് സെപ്റ്റംബറില്‍ ഇത് 2,747.50 രൂപയായിരുന്നു. മുംബൈയില്‍ 63 രൂപ വര്‍ധിച്ച് 2,764 രൂപയായും ചെന്നൈയില്‍ 65.50 രൂപ വര്‍ധിച്ച് 2,983 രൂപയായും നിരക്ക് ഉയര്‍ന്നു. അഹമ്മദാബാദില്‍ പുതിയ വില 2,831.50 രൂപയാണ്. രാജ്യത്തെ ചില വിദൂര പ്രദേശങ്ങളില്‍ സിലിണ്ടര്‍ വില മൂവായിരം കടന്നിട്ടുണ്ട്. കന്യാകുമാരിയില്‍ 3,046 രൂപയും തവാങ്ങില്‍ 3,073.50 രൂപയുമായി വില വര്‍ധിച്ചപ്പോള്‍ ലേയില്‍ നിരക്ക് 3,450 രൂപയായി കുതിച്ചുയര്‍ന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment