Friday, October 2, 2026
Kerala News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെസി വേണുഗോപാല്‍ നിയന്ത്രിക്കണം; എംഎ ബേബി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെസി വേണുഗോപാല്‍ നിയന്ത്രിക്കണം; എംഎ ബേബി


ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കേരളത്തിലെ ഒരു വിഷയത്തിന്റെ പേരിലുള്ള തര്‍ക്കം ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എം.എ. ബേബി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെ.സി. വേണുഗോപാല്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പവര്‍കട്ട് സമയത്ത് സമരക്കാരെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ കളിയാക്കിയിട്ടുണ്ടാകാമെന്നും ആദ്യം ആക്രമണം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നുമാണ് എം.എ. ബേബിയുടെ പ്രതികരണം. കെ.സി. വേണുഗോപാല്‍ പറയുന്നത് തെറ്റാണെന്നും ഇത് ചെറിയൊരു പ്രശ്‌നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിനെതിരായ ബിജെപിയുടെ പരിഹാസത്തോടും എം.എ. ബേബി പ്രതികരിച്ചു. ദേശീയ അധ്യക്ഷന്റെ സീറ്റില്‍ പോലും തോല്‍വി ഏറ്റുവാങ്ങിയ പാര്‍ട്ടിയാണ് ബിജെപിയെന്നും രാജിവെക്കാനുള്ളവര്‍ ഇനി ക്യൂവിലാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ മണിക്കൂറുകളോളം നീണ്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നു. എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള കൂവലോടെയാണ് സംഘര്‍ഷത്തിന് തുടക്കമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനിടെ പ്രവര്‍ത്തകരുടെ കൈയിലെ പന്തം കത്തിയതിനെ തുടര്‍ന്നാണ് ഇരുവിഭാഗവും പരസ്പരം കൂവിവിളിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് സംഭവം കുപ്പിയേറിലേക്കും പന്തമേറിലേക്കും മാറുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ഉണ്ടായ പ്രശ്‌നം പൊലീസ് ഇടപെട്ട് വേഗത്തില്‍ പരിഹരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment