ഡല്‍ഹി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്ന് വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശം. വനംവകുപ്പ് കേസ് പരിഗണിക്കുന്ന അതേ കോടതിയില്‍ വഞ്ചന കേസും പരിഗണിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
മുട്ടില്‍ മരംമുറി കേസിലെ വഞ്ചനാ കേസിനെതിരെ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തീര്‍പ്പാക്കിയത്. നിലവില്‍ ചോറ്റാനിക്കര കോടതിയിലാണ് വഞ്ചന കേസ് പരിഗണിച്ചിരുന്നത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം കേസ് ഇനി ബത്തേരി കോടതിയിലേക്ക് മാറ്റും.
വനംവകുപ്പ് കേസ് പരിഗണിക്കുന്ന കോടതിയില്‍ തന്നെയാണ് വഞ്ചന കേസും പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. വനംവകുപ്പിന്റെ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ വഞ്ചന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍, രണ്ട് കേസുകളും ഒരേ കോടതിയില്‍ പരിഗണിക്കുന്ന തരത്തില്‍ കേസ് മാറ്റുന്നതിനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
Comments
No comments yet. Be the first to comment!
Leave a Comment