Wednesday, September 23, 2026
Kerala News

വാഹനങ്ങളുടെ അനധികൃത രൂപമാറ്റം: കര്‍ശന പരിശോധന വേണമെന്ന് ഹൈക്കോടതി

 വാഹനങ്ങളുടെ അനധികൃത രൂപമാറ്റം: കര്‍ശന പരിശോധന വേണമെന്ന് ഹൈക്കോടതി


കൊച്ചി: വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനെതിരെ കര്‍ശന നിലപാട് ആവര്‍ത്തിച്ച് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ആവശ്യമായ പരിശോധനകള്‍ നടത്താതെയാണ് പല നടപടികളും നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധന നടത്തുകയും നിയമലംഘനങ്ങള്‍ക്കെതിരെ നിയമനടപടി ഉറപ്പാക്കുകയും വേണമെന്ന് കോടതി വ്യക്തമാക്കി. ജീപ്പുകളില്‍ വലിയ വലുപ്പത്തിലുള്ള ടയറുകള്‍ ഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകാമെന്നും കോടതി നിരീക്ഷിച്ചു.

കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ ഉണ്ടായ വാഹനാപകടങ്ങളും കോടതി പരാമര്‍ശിച്ചു. വാഹന നിര്‍മാതാക്കള്‍ നിശ്ചയിച്ച സാങ്കേതിക സവിശേഷതകളില്‍നിന്ന് വ്യത്യസ്തമായി വാഹനങ്ങളില്‍ മാറ്റം വരുത്തുന്നത് റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കാമെന്ന് ഹൈക്കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു.

അനധികൃത ലൈറ്റുകള്‍, വീല്‍ സ്പേസറുകള്‍, വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനില്‍ക്കുന്ന വീതിയേറിയ ടയറുകള്‍ തുടങ്ങിയവയ്‌ക്കെതിരെയും കോടതി മുമ്പ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇത്തരം രൂപമാറ്റങ്ങള്‍ മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment