തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളി വിവാദത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി രമ്യ ഹരിദാസ് എംഎല്‍എ. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയാണ് രമ്യ സണ്ണി ജോസഫിനെ കണ്ടത്. കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ ശുപാര്‍ശകളായി കെപിസിസി അധ്യക്ഷന് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം രമ്യ ഹരിദാസിനെതിരെ സ്വീകരിക്കേണ്ട നടപടിയില്‍ സണ്ണി ജോസഫ് തീരുമാനമെടുക്കും. നടപടിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെപിസിസി അധ്യക്ഷന്‍ തന്നെ മാധ്യമങ്ങളെ അറിയിക്കും.
ചിറയിന്‍കീഴിലെ സംഭവത്തില്‍ രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. വിഷയത്തില്‍ പക്വതയോടെ ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
കഴിഞ്ഞ കെപിസിസി ഭാരവാഹി യോഗത്തിലും രമ്യയുടെ ഇടപെടലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനപ്രതിനിധിയെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇടപെടേണ്ടിയിരുന്നുവെന്നായിരുന്നു നേതാക്കളുടെ നിലപാട്. അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ചിറയിന്‍കീഴ് സംഭവത്തില്‍ നേരത്തെ പാളയം പ്രദീപിനെയും എസ്. സജാദിനെയും കെപിസിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Comments
No comments yet. Be the first to comment!
Leave a Comment