Saturday, September 19, 2026
Kerala News

വീട്ടില്‍ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

 വീട്ടില്‍ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

വയനാട്: വീട്ടില്‍ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്താനും കേസില്‍ വിശദമായ അന്വേഷണം നടത്താനും കസ്റ്റഡി അത്യാവശ്യമാണെന്ന എക്‌സൈസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പിടിച്ചെടുത്ത ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം എവിടെ നിര്‍മിച്ചതാണെന്നും ഏത് മാര്‍ഗത്തിലൂടെയാണ് എത്തിച്ചതെന്നും കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

അതേസമയം, 43.85 ലിറ്റര്‍ മദ്യം കൈവശം വെച്ചാല്‍ 5,000 രൂപ പിഴയും തടവും മാത്രമാണ് ശിക്ഷയെന്നും പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിച്ചിഴയ്ക്കുകയാണെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ ശരിവെച്ച കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നുമാണ് ആന്റോ അഗസ്റ്റിന്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ആന്റോയുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 138 കുപ്പികളിലായി സൂക്ഷിച്ച 67 ലിറ്റര്‍ അനധികൃത മദ്യമാണ് പിടിച്ചെടുത്തത്. ഇതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്‌സൈസ് കോടതിയെ അറിയിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment