Saturday, September 19, 2026
Kerala News

മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്: ആന്റോ അഗസ്റ്റിന് കൂടുതല്‍ കുരുക്ക്; കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ എസ്‌ഐടി

 മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്: ആന്റോ അഗസ്റ്റിന് കൂടുതല്‍ കുരുക്ക്; കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ എസ്‌ഐടി


കൊച്ചി: മെസ്സിയുടെ പേരില്‍ നടന്നതായി ആരോപിക്കുന്ന തട്ടിപ്പ് കേസില്‍ ആന്റോ അഗസ്റ്റിനെതിരെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എന്നിവയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറുക.

റെയ്ഡിനിടെ എസ്‌ഐടി കണ്ടെത്തിയ തെളിവുകളും വിവിധ രേഖകളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഓരോ കേന്ദ്ര ഏജന്‍സിയുടെയും അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളില്‍ പ്രത്യേകം അന്വേഷണം ആവശ്യപ്പെടും.

ഫെമ (FEMA) ചട്ടലംഘനം, ഹവാല ഇടപാട്, വിദേശത്തേക്കുള്ള പണമിടപാട്, ബെനാമി ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. റെയ്ഡിനിടെ ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളും കണ്ടെത്തിയിരുന്നു.

ഇലക്ട്രോണിക്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കൊപ്പം പിടിച്ചെടുത്ത വിദേശ കറന്‍സികളും മറ്റ് രേഖകളും ഇന്നലെ കോടതിയില്‍ ഹാജരാക്കി. കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടന്നേക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment